ന്യൂ​ഡ​ൽ​ഹി: പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മ​ന്ത്രി​സ​ഭാ​യോ​ഗം വി​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ബു​ധ​നാ​ഴ്ച രാ​വി​ലെ 11നാ​ണ് യോ​ഗം ചേ​രു​ക.

സു​ര​ക്ഷാ കാ​ര്യ​ങ്ങ​ള്‍ ‌യോ​ഗം വി​ല​യി​രു​ത്തും. ഭീ​ക​ര​ര്‍​ക്ക് തി​രി​ച്ച​ടി ന​ല്‍​കു​ന്ന​ത് സം​ബ​ന്ധി​ച്ച നീ​ക്ക​ങ്ങ​ളും ച​ർ​ച്ച ചെ​യ്യും. പാ​ക്കി​സ്ഥാ​നെ​തി​രേ കൂ​ടു​ത​ല്‍ നീ​ക്ക​ങ്ങ​ള്‍ വേ​ണോ​യെ​ന്ന കാ​ര്യ​ത്തി​ലും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കും.

പാ​ക്കി​സ്ഥാ​ന്‍ വി​മാ​ന​ങ്ങ​ള്‍​ക്കും ക​പ്പ​ലു​ക​ള്‍​ക്കും അ​നു​മ​തി നി​ഷേ​ധി​ക്കാ​ൻ കേ​ന്ദ്രം ആ​ലോ​ചി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. പാ​ക് വി​മാ​ന​ങ്ങ​ള്‍​ക്ക് ഇ​ന്ത്യ വ​ഴി പ​റ​ക്കാ​നു​ള്ള അ​നു​മ​തി നി​ഷേ​ധി​ക്കും. ഇ​ന്ത്യ​ന്‍ തു​റ​മു​ഖ​ങ്ങ​ളി​ല്‍ പാ​ക് ക​പ്പ​ലു​ക​ള്‍ അ​ടു​ക്കു​ന്ന​തും ത​ട​ഞ്ഞേ​ക്കു​മെ​ന്നാ​ണ് വി​വ​രം.

ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് മ​ന്ത്രി​സ​ഭാ​യോ​ഗം ചേ​രു​ന്ന​ത്. ന​യ​ത​ന്ത്ര ത​ല​ത്തി​ല്‍ പാ​ക്കി​സ്ഥാ​നെ​തി​രേ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച് ആ​ദ്യം വി​ളി​ച്ച യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു.