ന്യൂ​ഡ​ൽ​ഹി: പി​ടി​യി​ലാ​യ ബി​എ​സ്എ​ഫ് ജ​വാ​ൻ പൂ​ർ​ണം സാ​ഹു​വി​നെ പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി മേ​ഖ​ല​യി​ല്‍ നി​ന്ന് മാ​റ്റി. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ആ​റ് ദി​വ​സ​ത്തി​ന് ശേ​ഷ​വും ജ​വാ​നെ മോ​ചി​പ്പി​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല.

ഇ​തി​ന് ശേ​ഷം മൂ​ന്ന് ഫ്ലാ​ഗ് മീ​റ്റിം​ഗു​ക​ള്‍ ന​ട​ന്നെ​ങ്കി​ലും പാ​ക്കി​സ്ഥാ​ൻ വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​യി​രു​ന്നി​ല്ല. എന്നാൽ ജ​വാ​ന്‍ ക​സ്റ്റ​ഡി​യിലുണ്ടെന്ന ഔ​ദ്യോ​ഗി​ക കു​റി​പ്പ് ഇ​തു​വ​രെ പാ​ക്കി​സ്ഥാ​ന്‍ ഇ​ന്ത്യ​യ്ക്ക് കൈ​മാ​റി​യി​ട്ടി​ല്ല.

അ​ബ​ദ്ധ​ത്തി​ല്‍ അ​തി​ര്‍​ത്തി ക​ട​ന്ന ജ​വാ​നെ പാ​ക്കി​സ്ഥാ​ൻ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​ത്തെ അ​തി​ർ​ത്തി​യി​ൽ മു​ള്ളു​വേ​ലി ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ജ​വാ​ൻ അ​ബ​ദ്ധ​ത്തി​ൽ ഇ​ത് ക​ട​ന്ന​ത് എ​ന്ന​താ​ണ് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം പൂ​ർ​ണം സാ​ഹു​വി​ന്‍റെ കു​ടും​ബം തി​ങ്ക​ളാ​ഴ്ച പ​ഞ്ചാ​ബ് അ​തി​ര്‍​ത്തി​യി​ലേ​ക്ക് തി​രി​ച്ചി​രു​ന്നു. ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ ര​ജീ​ഷ​യും ഇ​വ​രു​ടെ ഏ​ഴ് വ​യ​സു​കാ​ര​ന്‍ മ​ക​നുമാണ് പ​ഠാ​ന്‍​കോ​ട്ടി​ലേക്ക് പോയത്.