കാഷ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍
Tuesday, April 29, 2025 10:50 AM IST
ശ്രീനഗര്‍: കാഷ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. കഴിഞ്ഞ ഒരു മണിക്കൂറിലേറെയായാണ് ഏറ്റുമുട്ടല്‍ തുടരുന്നെന്നാണ് റിപ്പോര്‍ട്ട്. കാഷ്മീരില്‍ എവിടെയാണ് ഏറ്റുമുട്ടലെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല.
പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത ഭീകര്ക്കെതിരെയാണോ സൈനിക നീക്കം നടക്കുന്നതെന്നും വ്യക്തമല്ല. അതേസമയം ജമ്മുകാഷ്മീരിലെ നിയന്ത്രണ രേഖയിൽ (എൽഒസി) പാക് സൈന്യം വീണ്ടും പ്രകോപനമുണ്ടാക്കി.
തുടർച്ചയായ അഞ്ചാം ദിവസമാണ് പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിക്കുന്നത്. ഇന്ത്യൻ സുരക്ഷാസേന ശക്തമായി തിരിച്ചടിച്ചു. കുപ്വാര, ബാരാമുള്ള ജില്ലകൾക്ക് എതിർവശത്തുള്ള പ്രദേശങ്ങളിലും അഖ്നൂർ സെക്ടറിലുമാണ് വെടിവയ്പ്പ് നടന്നതെന്ന് സൈനിക വക്താവ് അറിയിച്ചു.
വ്യാഴാഴ്ച രാത്രി മുതൽ പാക്കിസ്ഥാൻ സൈനികർ നിയന്ത്രണരേഖയിലെ വിവിധ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിവയ്പ്പ് നടത്തിവരികയാണ്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.