വടക്കഞ്ചേരി എസ്ഐയെ മർദിച്ച സംഭവം; പ്രതി പിടിയിൽ
Tuesday, April 29, 2025 4:16 AM IST
തൃശൂര്‍: വടക്കഞ്ചേരി പോലീസ് സബ് ഇന്‍സ്പെക്ടറെ മര്‍ദിച്ച സംഭവത്തില്‍ പ്രതി പിടിയിൽ. തൃശൂര്‍ ഒല്ലൂക്കര കാളത്തോട് സ്വദേശി സെയ്ത് മുഹമ്മദിനെയാണ് അറസ്റ്റ് ചെയ്തത്.
വടക്കഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ കെപി ബെന്നിയും സംഘവും അറസ്റ്റ് ചെയ്തത്. പുതുക്കോട് നേര്‍ച്ചയ്ക്കിടെ പൊലീസ് വാഹനത്തിനു സമീപം നില്‍ക്കുകയായിരുന്ന വടക്കഞ്ചേരി എസ്ഐയെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തെന്നാണ് കേസ്.
എസ്ഐയുടെ പോക്കറ്റിലുണ്ടായിരുന്ന പേന എടുത്തു കുത്താന്‍ ശ്രമിച്ചെന്നും പോലീസ് പറഞ്ഞു. തുടര്‍ന്നു പ്രതിയെ ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു. ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.