പെ​ഷാ​വ​ർ: പാ​ക്കി​സ്ഥാ​നി​ലെ സം​ഘ​ർ​ഷ​മേ​ഖ​ല​യാ​യ ഖൈ​ബ​ർ പ​ഷ്തൂ​ൻ​ഖ്വ​യി​ൽ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ ഏ​ഴു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഒ​മ്പ​തു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സൗ​ത്ത് വ​സീ​റി​സ്താ​ൻ ജി​ല്ല ആ​സ്ഥാ​ന​മാ​യ വാ​ന​യി​ൽ പ്രാ​ദേ​ശി​ക സ​മാ​ധാ​ന സ​മി​തി ഓ​ഫി​സി​ലാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്.

പ​രി​ക്കേ​റ്റ 16 പേ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ഏ​ഴു​പേ​ർ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഓ​ഫി​സ് കെ​ട്ടി​ടം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ആ​രും ഉ​ത്ത​ര​വാ​ദി​ത്ത​മേ​റ്റെ​ടു​ത്തി​ട്ടി​ല്ല.

നി​രോ​ധി​ത ത​ഹ്‍​രീ​കെ താ​ലി​ബാ​ൻ പാ​ക്കി​സ്ഥാ​ൻ സം​ഘ​ട​ന​യു​മാ​യി വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ പാ​ളി​യ​തി​നെ തു​ട​ർ​ന്ന് ഖൈ​ബ​ർ പ​ഷ്തൂ​ൻ​ഖ്വ, ബ​ലൂ​ചി​സ്താ​ൻ പ്ര​വി​ശ്യ​ക​ളി​ൽ ഭീ​ക​ര​വാ​ദ ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.