35 പന്തുകളില്‍ സെഞ്ചുറി; ചരിത്ര നേട്ടവുമായി വൈഭവ് സൂര്യവൻശി
Monday, April 28, 2025 10:59 PM IST
ജയ്പൂര്‍: ഗുജറാത്തിനെതിരെ വെടിക്കെട്ട് ബാറ്റിംഗുമായി കൗമാര താരം വൈഭവ് സൂര്യവൻശി. 35 പന്തില്‍ സെഞ്ചുറി അടിച്ചാണ് വൈഭവ് തന്നെ വൈഭം തെളിയിച്ചത്. മുഹമ്മദ് സിറാജ്, റാഷിദ് ഖാൻ, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയ വമ്പൻമാരെ അടിച്ച് തകർത്താണ് വൈഭവ് തന്റെ കന്നി ഐപിഎൽ സെഞ്ചുറി നേടിയത്.
ഒടുവിൽ പ്രസിദ്ധിന്റെ പന്തില്‍ പുറത്താകുമ്പോൾ 38 പന്തിൽ 101 റണ്‍സാണ് വൈഭവ് പേരിലാക്കിയത്. 11 സിക്സും ഏഴ് ഫോറും വൈഭവിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡും താരം തന്റെ സ്വന്തം പേരിൽ കുറിച്ചു.
ഐപിഎല്‍ താരലേലത്തില്‍ വൈഭവ് സൂര്യവന്‍ശിയെ 1.10 കോടി രൂപ നല്‍കിയാണ് രാജസ്ഥാന് റോയല്‍സ് ടീമിലെത്തിച്ചത്.