ഹൈബ്രിഡ് കഞ്ചാവ് കേസ്; സൗമ്യയുടെ ചോദ്യം ചെയ്യൽ പൂര്‍ത്തിയായി
Monday, April 28, 2025 8:35 PM IST
കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ മോഡൽ കെ.സൗമ്യയുടെ ചോദ്യം ചെയ്യൽ പൂര്‍ത്തിയായി. പത്തു മണിക്കൂറിലധികം നീണ്ടുനിന്ന ചോദ്യം ചെയ്യലിനുശേം രാത്രി ഏഴിനാണ് സൗമ്യ മടങ്ങിയത്.
തസ്ലീമയുമായി ചരിചയം മാത്രമാണുള്ളത്. സാമ്പത്തിക ഇടപാടുകളില്ല. റിയൽ മീറ്റ് എന്താണെന്ന് അറിയില്ല. ഷൈനുമായും ശ്രീനാഥ് ഭാസിയുമായും സാമ്പത്തിക ഇടപാടില്ല. ഷൈനുമായും ശ്രീനാഥ് ഭാസിയുമായും സോഷ്യല്‍ മീഡിയായിലൂടെയുള്ള പരിചയമാണെന്നും സൗമ്യ പറഞ്ഞു.
വീണ്ടും ചോദ്യം ചെയ്യലിന് വിളിച്ചാൽ വരണമെന്ന് നിർദേശിച്ചിട്ടുണ്ട്. തസ്ലീമയുടെ ഇടപാടുകൾ എന്താണെന്ന് അറിയില്ലെന്നും സൗമ്യ വ്യക്തമാക്കി.