പത്മ അവാർഡുകൾ വിതരണം ചെയ്തു
Monday, April 28, 2025 8:18 PM IST
ന്യൂഡൽഹി: പത്മ അവാർഡുകൾ രാഷ്ട്രപതി ദ്രൗപദി മുർമു വിതരണം ചെയ്തു. രാഷ്ട്രപതി ഭവനിൽ വൈകുന്നേരം ആറിനു നടത്തിയ ചടങ്ങിൽ എം.ടി.വാസുദേവൻ നായരുടെ മകൾ അശ്വതി വി.നായർ, ഹോക്കിതാരം പി.ആർ.ശീജേഷ്, ഡോ.ജോസ് ചാക്കോ പെരിയപുറം തുടങ്ങിയവർ അവാർഡുകൾ ഏറ്റുവാങ്ങി.
മലയാളത്തിന്റെ പ്രിയപ്പെട്ട എംടിക്ക് മരണാനന്തര ബഹുമതിയായി സമ്മാനിച്ച പത്മവിഭൂഷണ്‍ മകൾ അശ്വതി വി.നായർ ഏറ്റുവാങ്ങി. പി.ആർ.ശീജേഷ്, ഡോ.ജോസ് ചാക്കോ പെരിയപുറം എന്നിവർക്ക് പത്മഭൂഷണ്‍ രാഷ്ട്രപതി സമ്മാനിച്ചു.
ഗായികയും അധ്യാപികയുമായ കെ.ഓമനക്കുട്ടിയ പത്മശ്രീ പുരസ്കാരവും നടൻ അജിത്ത് പത്മഭൂഷൺ പുരസ്കാരവും ഏറ്റുവാങ്ങി.