ഐപിഎൽ: രാജസ്ഥാന് ടോസ്; ബൗളിംഗ് തെരഞ്ഞെടുത്തു
Monday, April 28, 2025 7:36 PM IST
ജയ്പൂര്‍: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാന് റോയൽസ് ബൗളിംഗ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണ് റോയല്‍സിനായി ഇന്നും കളിക്കുന്നില്ല.
രണ്ട് മാറ്റങ്ങളുമായാണ് രാജസ്ഥാന് ഇറങ്ങുന്നത്. ഫസൽ ഹഖ് ഫറൂഖി, തുഷാർ ദേശ്പാണ്ഡെ എന്നിവരെ ഒഴിവാക്കി മഹീഷ് തീക്ഷണ, യുധ്വീർ സിംഗ് എന്നിവരെ അന്തിമ ഇലവനിൽ ഉൾപ്പെടുത്തി. ഗുജറാത്ത് നിരയിൽ അഫ്ഗാൻ താരം കരീം ജാനറ്റ് അരങ്ങേറ്റം കുറിക്കും.
ടീം രാജസ്ഥാന്: യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവന്‍ഷി, നിതീഷ് റാണ, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ധ്രുവ് ജൂറല്‍ (വിക്കറ്റ് കീപ്പര്‍), ഷിമ്രോന്‍ ഹെറ്റ്മെയര്‍, വാനിന്ദു ഹസരങ്ക, ജോഫ്ര ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, സന്ദീപ് ശര്‍മ, യുധ്വീര് സിംഗ്.
ഗുജറാത്ത് : സായ് സുദര്ശന്, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ലര് (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ഷാരൂഖ് ഖാന്, രാഹുല്‍ തെവാട്ടിയ, കരീം ജനാറ്റ്, റാഷിദ് ഖാന്, സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.