റാപ്പർ വേടന്റെ മാലയിൽ പുലിപ്പല്ല്; വനംവകുപ്പ് കേസെടുക്കും
Monday, April 28, 2025 5:18 PM IST
കൊച്ചി: കഞ്ചാവുമായി പിടിയിലായ റാപ്പർ വേടന്റെ മാലയിൽ കണ്ടെത്തിയ പുലിപ്പല്ല് ഒറിജിനലാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് വേടന്റെ മാലയിൽ പുലിപ്പല്ല് കണ്ടെത്തിയത്.
സംഭവത്തിൽ ഇയാൾക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. കോടനാട് നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നത്. തായ്ലൻഡിൽ നിന്നാണ് പുലിപ്പല്ല് എത്തിച്ചതെന്നും വേടൻ മൊഴി നൽകി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വേടന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് ആറുഗ്രാം കഞ്ചാവ് എറണാകുളം ഹില്‍ പാലസ് പോലീസ് പിടികൂടിയത്.
കസ്റ്റഡിയിലെടുത്ത വേടന് കഞ്ചാവ് ഉപയോഗിച്ചതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതിനിടെയാണ് പുലിയുടെ പല്ല് കൂടി വേടനില്‍നിന്ന് കണ്ടെത്തിയിരിക്കുന്നത്.