ബിഎസ്എഫ് ജവാന്റെ മോചനം; കുടുംബം പഞ്ചാബ് അതിര്‍ത്തിയിലേക്ക് തിരിച്ചു
Monday, April 28, 2025 3:35 PM IST
ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ പിടിയിലിലുള്ള ബിഎസ്എഫ് ജവാൻ പൂർണം സാഹുവിന്റെ
കുടുംബം പഞ്ചാബ് അതിര്‍ത്തിയിലേക്ക് തിരിച്ചു. ഗർഭിണിയായ ഭാര്യ രജീഷയും ഇവരുടെ ഏഴ് വയസുകാരന് മകനും പഠാന്‍കോട്ടിലെത്തും.
അഞ്ച് ദിവസം മുമ്പാണ് ജവാന് പാക്കിസ്ഥാന്റെ പിടിയിലായത്. അബദ്ധത്തില്‍ അതിര്‍ത്തി കടന്ന ഇദ്ദേഹത്തെ അവര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇതിന് ശേഷം മൂന്ന് ഫ്ലാഗ് മീറ്റിംഗുകള്‍ നടന്നെങ്കിലും ജവാനെ മോചിപ്പിക്കാന്‍ പാക്കിസ്ഥാന് തയാറായിരുന്നില്ല. അതേസമയം ജവാന്റെ മോചനം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചിരുന്നു.