നിങ്ങൾ ഐഎസിന്റെ പിൻഗാമികൾ; പാക്കിസ്ഥാനെതിരേ ആഞ്ഞടിച്ച് ഒവൈസി
Monday, April 28, 2025 2:55 PM IST
ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിനുശേഷം ചില പാക്കിസ്ഥാൻ നേതാക്കളുടെ തുടർച്ചയായ യുദ്ധപ്രേരണകൾക്കിടയിൽ അയൽരാജ്യത്തിനെതിരേ ആഞ്ഞടിച്ച് എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി.
തീവ്രവാദ സംഘടനയായ ഐഎസിനോട് പാക്കിസ്ഥാനെ ഉപമിച്ച ഒവൈസി, മതത്തിന്റെ പേരിൽ നിരപരാധികളെ കൊല്ലുന്ന തീവ്രവാദികളെ രൂക്ഷമായി വിമർശിച്ചു.
പഹൽഗാമിൽ വിനോദസഞ്ചാരികളെ കൊല്ലുന്നതിനുമുമ്പ് തീവ്രവാദികൾ അവരുടെ മതം ചോദിച്ചത് പരാമർശിച്ച് "നിങ്ങൾ ഏത് മതത്തെക്കുറിച്ചാണ് സംസാരിക്കുന്നത്' എന്ന് ഒവൈസി ചോദിച്ചു. "നിങ്ങൾ ഖവാരിജുകളേക്കാൾ മോശമാണ്. ഈ പ്രവൃത്തി നിങ്ങൾ ഐഎസിന്റെ പിൻഗാമികളാണെന്ന് കാണിക്കുന്നു' എന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസത്തിന്റെ പേരിൽ നിരപരാധികളെ കൊല്ലുന്നത് ഞങ്ങളുടെ മതത്തിന് ചേർന്നതല്ലെന്നും ഒവൈസി കൂട്ടിച്ചേർത്തു.