ഹോട്ടലിൽ നിന്ന് തീപ്പൊരി വീണു; പടക്കക്കട കത്തിനശിച്ചു
Sunday, April 27, 2025 10:59 PM IST
പത്തനംതിട്ട: ഹോട്ടലിലെ ദോശക്കല്ല് ചൂടാക്കുന്നതിനിടെ തീപ്പൊരി പറന്നുവീണു പടക്കക്കട കത്തിനശിച്ചു. കോഴഞ്ചേരിയിലുണ്ടായ സംഭവത്തിൽ ഒരാള്‍ക്ക് പൊള്ളലേറ്റു.
പടക്കക്കടയ്ക്ക് അടുത്തുള്ള ഹോട്ടലിലെ ജീവനക്കാരനായ വിനോദിനാണ് പൊള്ളലേറ്റത്. തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു ജീവനക്കാരന് പൊള്ളലേറ്റത്.
പൊള്ളലേറ്റ ഹോട്ടൽ ജീവനക്കാരൻ വിനോദിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. വിനോദിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.