സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കിയെന്ന വാർത്ത അടിസ്ഥാന രഹിതം: പി.കെ.ശ്രീമതി
Sunday, April 27, 2025 5:29 PM IST
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കിയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് പി.കെ. ശ്രീമതി. സെക്രട്ടേറിയറ്റ് ചേരുന്ന സമയത്ത് കേരളത്തിൽ ഉണ്ടെങ്കിൽ പങ്കെടുക്കും.
സംസ്ഥാന നേതൃയോഗങ്ങളിൽ പങ്കെടുക്കാൻ തടസം ഉണ്ടെന്നു ആരും പറഞ്ഞിട്ടില്ല. പാർട്ടിയിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ സൃഷ്ടിച്ച വാർത്തയാണിത്. പിണറായിയുടെ വിലക്ക് എനിക്ക് ഉണ്ടെന്ന് വരുത്താൻ ശ്രമം ഉണ്ടായോ എന്ന് സംശയിക്കുന്നുവെന്നും പി.കെ. ശ്രീമതി പറഞ്ഞു.
പി.കെ. ശ്രീമതിയെ കേന്ദ്ര കമ്മിറ്റിയില്‍ എടുക്കുന്നത് കേരളത്തിലെ സംഘടനാ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാനല്ല. അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കാനാണെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പറഞ്ഞു.