കോ​ഴി​ക്കോ​ട്: സ്ലാ​ബി​ല്ലാ​ത്ത ഓ​ട​യി​ൽ വീ​ണ് ടാ​ക്സി ഡ്രൈ​വ​റു​ടെ കൈ​യൊ​ടി​ഞ്ഞു. പു​റ​മേ​രി സ്വ​ദേ​ശി മ​ഠ​ത്തി​ൽ ലി​ബീ​ഷ് (35)നാ​ണ് ആ​റ​ടി​യോ​ളം താ​ഴ്ച​യു​ള്ള ഓ​ട​യി​ൽ വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

വ​ട​ക​ര-​നാ​ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ൽ ക​ക്കം വെ​ള്ളി​യി​ൽ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്ത വാ​ഹ​ന​ത്തി​നു സ​മീ​പ​ത്തേ​ക്ക് വ​രു​ന്ന​തി​നി​ടെ ആ​റ് അ​ടി​യോ​ളം താ​ഴ്ച്ച​യു​ള്ള ഓ​ട​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

വീ​ഴ്ച​യി​ൽ വ​ല​തു കൈ​യ്ക്കും കാ​ലി​നു​മ​ട​ക്കം പ​രി​ക്കേ​റ്റു. തു​ട​ര്‍​ന്ന് ചി​കി​ത്സ തേ​ടി​യ​പ്പോ​ഴാ​ണ് വ​ല​തു കൈ​യു​ടെ എ​ല്ലി​ന് പൊ​ട്ട​ലു​ള്ള​താ​യി വ്യ​ക്ത​മാ​യ​ത്.