ന്യൂ​ഡ​ല്‍​ഹി: അ​റ​ബി​ക്ക​ട​ലി​ല്‍ വീ​ണ്ടും മി​സൈ​ല്‍ പ​രീ​ക്ഷ​ണം ന​ട​ത്തി നാ​വി​ക സേ​ന. ദീ​ര്‍​ഘ​ദൂ​ര ക​പ്പ​ല്‍​വേ​ധ മി​സൈ​ലു​ക​ളാ​ണ് നാ​വി​ക​സേ​ന പ​രീ​ക്ഷി​ച്ച​ത്. ഏ​ത് സാ​ഹ​ച​ര്യ​വും നേ​രി​ടാ​ന്‍ സ​ജ്ജ​മാ​ണെ​ന്ന് നാ​വി​ക സേ​ന വ്യ​ക്ത​മാ​ക്കി.

പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് അ​റ​ബി​ക്ക​ട​ലി​ല്‍ നാ​വി​ക​സേ​ന മി​സൈ​ല്‍ പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്. ര​ണ്ട് ദി​വ​സം മു​മ്പ് ഐ​എ​ന്‍​എ​സ് സൂ​റ​ത്ത് എ​ന്ന യു​ദ്ധ​ക്ക​പ്പ​ലി​ല്‍ നി​ന്ന് സേ​ന മ​ധ്യ​ദൂ​ര മി​സൈ​ല്‍ പ​രീ​ക്ഷി​ച്ചി​രു​ന്നു.

70 കി​ലോ​മീ​റ്റ​ര്‍ പ്ര​ഹ​ര​പ​രി​ധി​യു​ള്ള ഈ ​മി​സൈ​ല്‍ ഇ​സ്ര​യേ​ലു​മാ​യി സ​ഹ​ക​രി​ച്ച് വി​ക​സി​പ്പി​ച്ച​താ​ണ്. സി ​സ്‌​കി​മ്മിം​ഗ് മി​സൈ​ലു​ക​ളെ​ത​ക​ര്‍​ക്കു​ന്ന മി​സൈ​ലാ​യി​രു​ന്നു അ​ന്ന് പ​രീ​ക്ഷി​ച്ച​ത്.