ഭീകരാക്രമണത്തിൽ ഇരയായവർക്ക് നീതി ഉറപ്പാക്കും: മന് കീ ബാത്തില്‍ പ്രധാനമന്ത്രി
Sunday, April 27, 2025 12:06 PM IST
ന്യൂഡൽഹി:പഹൽഗാം ഭീകരാക്രമണത്തിൽ ഇരയായവർക്ക് നീതി ഉറപ്പാക്കുമെന്ന് മന് കീ ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ ഇന്ത്യക്കാരുടെ ഉള്ളിലും ആക്രമണത്തിനെതിരെയുള്ള പ്രതിഷേധം ഇരുമ്പുകയാണെന്നും അദ്ദേഹം പറഞ്ഞു.
പഹൽഗാമിലെ ഭീകരാക്രമണം പാക്കിസ്ഥാന്റെ ഭീരുത്വത്തെ കാണിക്കുന്നതാണ്. കാഷ്മീരിലേക്ക് സമാധാനവും വികസനവും തിരികെയെത്തിയ സമയത്താണ് ആക്രമണം നടത്തിയത്. ഇന്ത്യയിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് രാജ്യം നേരിടുന്ന ഏതൊരു പ്രതിസന്ധിയെയും നേരിടും.
ഭീകരാക്രമത്തിനുശേഷം ഇന്ത്യയിൽ എല്ലാവരും ഒറ്റക്കെട്ടായി ആക്രമണത്തെ അപലപിച്ചുകൊണ്ട് സംസാരിച്ചു.ലോകരാജ്യങ്ങൾ ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ട് ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു. ഭീകരവാദത്തിന് എതിരായിട്ടുള്ള പോരാട്ടത്തിൽ ലോകം മുഴുവൻ ഇന്ത്യക്കൊപ്പം നിന്നുവെന്നും അദ്ദേഹം പറഞ്ഞു
ആക്രമണം നടത്തിയവരും ഗൂഢാലോചനയിൽ പങ്കാളികളായ വരും ശക്തമായ തിരിച്ചടി നേരിടുമെന്നും മോദി കൂട്ടിച്ചേർത്തു.