സാമ്പത്തിക തർക്കം; പാലായിൽ ഒരാൾ കുത്തേറ്റു മരിച്ചു
Sunday, April 27, 2025 11:10 AM IST
കോട്ടയം: പാലാ വള്ളിച്ചിറയിൽ ഒരാൾ കുത്തേറ്റു മരിച്ചു. വള്ളിച്ചിറ വലിയകാലായിൽ പി.ജെ. ബേബി ആണ് മരിച്ചത്. വള്ളിച്ചിറ സ്വദേശി ആരംകുഴക്കൽ എ.എൽ. ഫിലിപ്പോസ് ആണ് കുത്തിയത്.
രണ്ട് പേരും തമ്മിൽ ചില സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇന്ന് രാവിലെ ഇതിനെ ചൊല്ലി വാക്ക് തർക്കമുണ്ടായിരുന്നു. ഫിലിപ്പോസിന്റെ പേരിലുള്ള ഹോട്ടൽ ആറുമാസമായി മറ്റൊരാൾക്ക് ദിവസവാടകയ്ക്ക് നൽകിയിരിക്കുകയാണ്. ഇവിടെ ചായ കുടിക്കാൻ എത്തിയതായിരുന്നു ഇരുവരും.
രാവിലെ ചായക്കടയിൽ എത്തിയപ്പോൾ സാമ്പത്തികം സംബന്ധിച്ച് ഇരുവരും തർക്കം ഉണ്ടാവുകയും ഫിലിപ്പോസ് കത്തിയെടുത്ത് ബേബിയെ കുത്തുകയുമായിരുന്നു. ബേബിയുടെ നെഞ്ചിനാണ് കുത്തേറ്റത്.
ഇയാളുടെ മൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒളിവിൽ പോയ പ്രതിയെ പിന്നീട് പോലീസ് പിടികൂടി.