പാക് പൗരന്മാര്ക്ക് ഇന്ത്യ അനുവദിച്ച വീസ കാലാവധി ഇന്ന് അവസാനിക്കും
Sunday, April 27, 2025 9:56 AM IST
ന്യൂഡൽഹി: പാക്കിസ്ഥാൻ പൗരന്മാര്ക്ക് ഇന്ത്യ അനുവദിച്ച വീസ കാലാവധി ഇന്ന് അവസാനിക്കും. രാജ്യത്ത് തുടരുന്ന പാക്കിസ്ഥാന് പൗരന്മാരെ എത്രയും വേഗം തിരികെ അയക്കണമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നൽകിയിരിക്കുന്ന നിര്‍ദ്ദേശം.
മെഡിക്കല്‍ വീസയില്‍ എത്തിയ പാക് പൗരന്മാര് അടുത്ത 48 മണിക്കൂറിനകം മടങ്ങണം. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ വീസ കാലാവധി ചുരുക്കിയത്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ വാഗ അതിര്‍ത്തി വഴി പാക്കിസ്ഥാനില്‍നിന്ന് 450 ല്‍ അധികം ഇന്ത്യക്കാര്‍ രാജ്യത്ത് തിരിച്ചെത്തി.