എംഡിഎംഎയും ഹെറോയിനുമായി യുവാവ് പിടിയിൽ
Sunday, April 27, 2025 3:34 AM IST
പൂച്ചാക്കല്‍: എംഡിഎംഎയും ഹെറോയിനുമായി യുവാവ് പിടിയിൽ. എറണാകുളം തോപ്പുംപടി പ്ലാപ്പള്ളി വീട്ടിൽ സനീഷ് (40) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം തൃച്ചാറ്റുകളും ജംഗ്ഷന് സമീപത്തുവച്ച് രണ്ട് ഇരുചക്ര വാഹനങ്ങൾ കൂട്ടിമുട്ടിയിരുന്നു.
തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്ന് 9.53 ഗ്രാം എംഡിഎംഎയും 6.41 ഗ്രാം ഹെറോയിനും അടക്കമുള്ള നിരോധിത മയക്കു മരുന്നുകൾ കണ്ടെത്തിയത്.
പൂച്ചാക്കൽ ഇൻസ്പെക്ടർ സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്.