കുളിക്കാനിറങ്ങവേ പാലക്കാട് സ്വദേശി കരമനയാറ്റിൽ മുങ്ങിമരിച്ചു
Sunday, April 27, 2025 12:57 AM IST
തിരുവനന്തപുരം: ആര്യനാട്ടെ കുടുംബ വസ്തുവിൽ ജോലി ചെയ്യാനെത്തിയ പാലക്കാട് സ്വദേശി കരമനയാറ്റിൽ മുങ്ങിമരിച്ചു. ആര്യനാട് ആനന്ദേശ്വരം ആലംകോട് വീട്ടിൽ കെ. അജയകുമാർ (65) ആണ് മുങ്ങിമരിച്ചത്.
ജോലികഴിഞ്ഞ് ശനി വൈകിട്ട് അഞ്ചോടെ കരമനയാറിലെ അണിയിലക്കടവ് പാലത്തിനുസമീപത്തെ കടവിൽ കുളിക്കാനിറങ്ങവേയായിരുന്നു അപകടം. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.