എന്‍.എം.വിജയന്റെ ആത്മഹത്യ: കെ.സുധാകരന്റെ മൊഴിയെടുത്തു
Saturday, April 26, 2025 10:26 PM IST
കണ്ണൂർ: വയനാട് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ മൊഴിയെടുത്ത് അന്വേഷണ സംഘം. കണ്ണൂര്‍ നടാലിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്.
ബത്തേരി ഡിവൈഎസ്പിയും സംഘവും ആണ് സുധാകരന്റെ വീട്ടിലെത്തി മൊഴിയെടുത്തത്. വിജയന് കെപിസിസി അധ്യക്ഷന്‍ എഴുതിയ കത്തിലെ വിവരങ്ങളാണ് ചോദിച്ചത്.
എൻ.എം. വിജയന്റെ ആത്മഹത്യാ കേസില്‍ വയനാട് ഡിസിസി ഓഫീസിൽ നേരത്തെ പോലീസ് പരിശോധന നടത്തിയിരുന്നു.