ന്യൂ​ഡ​ൽ​ഹി: പ​ഹ​ൽ​ഗാ​മി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​ഷ്മീ​രി​ൽ ഭീ​ക​ര​രു​ടെ വീ​ടു​ക​ൾ ത​ക​ർ​ക്കു​ന്ന​ത് തു​ട​ർ​ന്ന് സു​ര​ക്ഷാ​സേ​ന​യും പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​വും. കു​പ്‌​വാ​ര​യി​ൽ ല​ഷ്ക​ർ ഭീ​ക​ര​ൻ ഫാ​റൂ​ഖ് അ​ഹ​മ്മ​ദി​ന്‍റെ വീ​ട് സ്ഫോ​ട​ന​ത്തി​ലൂ​ടെ ത​ക​ർ​ത്തു.

നി​ല​വി​ൽ പാ​ക്കി​സ്ഥാ​നി​ൽ ഭീ​ക​ര സം​ഘ​ത്തി​നൊ​പ്പ​മാ​ണ് ഫാ​റൂ​ഖ്. പ​ഹ​ൽ​ഗാ​മി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ഭീ​ക​ര​രു​ടെ വീ​ടു​ക​ൾ ത​ക​ർ​ത്തി​രു​ന്നു. ക​ശ്മീ​രി​ൽ വെ​ള്ളി​യാ​ഴ്ച അ​ഞ്ച് ഭീ​ക​ര​രു​ടെ വീ​ടു​ക​ളാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം ത​ക​ർ​ത്ത​ത്. കാ​ഷ്മീ​രി​ലെ ഷോ​പി​യാ​ൻ, കു​ൽ​ഗാം എ​ന്നീ ജി​ല്ല​ക​ളി​ൽ ഓ​രോ വീ​ടു​ക​ളും പു​ൽ​വാ​മ​യി​ൽ മൂ​ന്ന് വീ​ടു​ക​ളു​മാ​ണ് ത​ക​ർ​ത്ത​ത്.

ഷോ​പി​യാ​നി​ൽ മു​തി​ർ​ന്ന ല​ഷ്ക​രെ ത്വ​യ്ബ ക​മാ​ൻ​ഡ​ർ ഷാ​ഹി​ദ് അ​ഹ്മ​ദ് കു​ട്ടേ​യു​ടെ​യും കു​ൽ​ഗാ​മി​ല് ത​ക​ർ​ത്ത​ത് ഭീ​ക​ര​ൻ സാ​ഹി​ദ് അ​ഹ​മ്മ​ദി​ന്‍റെ​യും വീ​ടു​ക​ൾ ത​ക​ർ​ത്തു. പു​ൽ​വാ​മ​യി​ൽ ല​ഷ്ക​ർ ഭീ​ക​ര​ൻ ഇ​ഷാ​ൻ അ​ഹ​മ്മ​ദ് ഷെ​യ്ഖ്, ഹാ​രി​സ് അ​ഹ​മ്മ​ദ്, അ​ഹ്സാ​ൻ ഉ​ൾ ഹ​ഖ് ഷെ​യ്ഖ് എ​ന്നി​വ​രു​ടെ​യും വീ​ടു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം ത​ക​ർ​ത്തി​രു​ന്നു.