കോ​ൽ​ക്ക​ത്ത: ഐ​പി​എ​ല്ലി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​ന് കൂ​റ്റ​ൻ സ്കോ​ർ. 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 201 റ​ൺ​സാ​ണ് പ​ഞ്ചാ​ബ് എ​ടു​ത്ത​ത്.

അ​ര്‍​ധ സെ​ഞ്ച്വ​റി​ക​ൾ നേ​ടി​യ ഓ​പ്പ​ണ​ര്‍​മാ​രാ​യ പ്രി​യാ​ൻ​ഷ് ആ​ര്യ​യു​ടെ​യും പ്ര​ഭ്സി​മ്രാ​ൻ സിം​ഗി​ന്‍റെ​യും ഇ​ന്നിം​ഗ്സു​ക​ളാ​ണ് പ​ഞ്ചാ​ബി​ന് മി​ക​ച്ച സ്കോ​ര്‍ സ​മ്മാ​നി​ച്ച​ത്. 83 റ​ൺ​സെ​ടു​ത്ത പ്ര​ഭ്സി​മ്രാ​നാ​ണ് പ​ഞ്ചാ​ബി​ന്‍റെ ടോ​പ് സ്കോ​റ​ർ. 49 പ​ന്തി​ൽ ആ​റ് ബൗ​ണ്ട​റി​യും ആ​റ് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു പ്ര​ഭ്സി​മ്രാ​ന്‍റെ ഇ​ന്നിം​ഗ്സ്.

69 റ​ൺ​സാ​ണ് പ്രി​യാ​ൻ​ഷ് എ​ടു​ത്ത​ത്. 35 പ​ന്തി​ൽ നി​ന്നാ​ണ് പ്രി​യാ​ൻ​ഷ് 69 റ​ൺ​സെ​ടു​ത്ത​ത്. എ​ട്ട് ബൗ​ണ്ട​റി​യും നാ​ല് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു പ്രി​യാ​ൻ​ഷി​ന്‍റെ ഇ​ന്നിം​ഗ്സ്. നാ​യ​ക​ൻ ശ്രേ​യ​സ് അ​യ്യ​ർ 25 റ​ൺ​സെ​ടു​ത്തു.

കോ​ൽ​ക്ക​ത്ത​യ്ക്ക് വേ​ണ്ടി വൈ​ഭ​വ് അ​റോ​റ ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. വ​രു​ൺ‌ ച​ക്ര​വ​ർ​ത്തി​യും ആ​ൻ​ഡ്രെ റ​സ​ലും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.