ചങ്ങനാശേരിയിൽ നാലര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
Saturday, April 26, 2025 9:07 PM IST
കോട്ടയം: ചങ്ങനാശേരിയിൽ കഞ്ചാവ് വേട്ട. നാലര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ആസാം സ്വദേശി അസിം കാങ്ങ്മെയ് ആണ് അറസ്റ്റിലായത്.
ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീമും , ചങ്ങനാശേരി പോലീസും ചേർന്നാണ് ഇയാളെ
പിടികൂടിയത്. ഒരു മാസം മുമ്പ് സമാനമായി കഞ്ചാവ് കേസിൽ എക്സൈസ് അറസ്റ്റ് ചെയ്ത പ്രതി, കഴിഞ്ഞാഴ്ചയാണ് പുറത്തിറങ്ങിയത്.