സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചെന്ന വാര്‍ത്ത തെറ്റ്: മന്ത്രി മുഹമ്മദ് റിയാസ്
Saturday, April 26, 2025 8:55 PM IST
തിരുവനന്തപുരം: സിഎംആര്‍എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ സിഎംആര്‍എല്ലിന് താന്‍ സേവനം നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ മകൾ ടി. വീണ എസ്എഫ്ഐഒയ്ക്ക് മൊഴി നല്‍കിയെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി വീണയുടെ പങ്കാളിയും മന്ത്രിയുമായ മുഹമ്മദ് റിയാസ്.
വീണയുടെ മൊഴിയുമായി ബന്ധപ്പെട്ട വാര്‍ത്ത തെറ്റാണെന്നും ഇല്ലാത്ത വാര്‍ത്തയാണ് പുറത്തുവരുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. നല്കിയ മൊഴി എന്താണോ അത് ഒപ്പിട്ടുകൊടുത്തിട്ടുണ്ടെന്നും ബാക്കിയൊക്കെ കോടതിയില്‍ നില്ക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്ത നല്‍കുന്നവര്‍ക്ക് എന്തും നല്‍കാമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.