വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗ്; ഒരുക്കങ്ങള്‍ വിലയിരുത്തി മുഖ്യമന്ത്രി
Saturday, April 26, 2025 8:48 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിഴിഞ്ഞം തുറമുഖം സന്ദർശിച്ചു. തുറമുഖത്തിന്റെ കമ്മീഷനിംഗ് ഒരുക്കങ്ങള്‍ മുഖ്യമന്ത്രി വിലയിരുത്തി.
തുറമുഖവകുപ്പ് മന്ത്രി വി.എൻ. വാസവന്, വിഴിഞ്ഞം തുറമുഖത്തിന്റെ എംഡി ദിവ്യ എസ്.അയ്യര്‍, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. മുഖ്യമന്ത്രി കുടുംബ സമേതമാണ് വിഴിഞ്ഞത്തെത്തിയത്.
മെയ് രണ്ടിനാണ് തുറമുഖത്തിന്റെ കമ്മീഷനിംഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തുറമുഖം കമ്മീഷന് ചെയ്യുന്നത്.