സീബ്രലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് തെറിപ്പിച്ചു; ആറ് വയസുകാരൻ മരിച്ചു
Saturday, April 26, 2025 8:30 PM IST
ഇടുക്കി: അടിമാലിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് തെറിപ്പിച്ച ആറ് വയസുകാരൻ മരിച്ചു. തൊടുപുഴ സ്വദേശിയായ മിലിൻ മാത്യു (6) ആണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് 1.30 ന് ആണ് സംഭവം. സീബ്രലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് മിലിനെ കാർ ഇടിച്ചുതെറിപ്പിച്ചത്.
പുതുപ്പരിയാരം നെടിയശാല സെന്റ് മേരീസ് യു.പി. സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. സ്കൂൾ അവധിക്ക് ബന്ധു വീട്ടിൽ എത്തിയതായിരുന്നു കുട്ടി.