മോഹൻ ബഗാനോട് തോറ്റു; കലിംഗ സൂപ്പർ കപ്പിൽ നിന്ന് ബ്ലാസ്റ്റേഴ്സ് പുറത്ത്
Saturday, April 26, 2025 6:28 PM IST
ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്. ക്വാർട്ടർ ഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനോട് പരാജയപ്പെട്ടാണ് ലൂണയും സംഘവും പുറത്തായത്.
ഒന്നിനെതിരെ രണ്ട് ഗോളുക്കാണ് മോഹൻ ബഗാൻ വിജയിച്ചത്. മോഹൻ ബഗാന് വേണ്ടി മലയാളി താരം സഹൽ അബ്ദുൾ സമദും സുഹൈൽ അഹ്മദ് ബട്ടും ആണ് ഗോളുകൾ നേടിയത്.
ശ്രീക്കുട്ടനാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ സ്കോർ ചെയ്തത്. ഐഎസ്എൽ ചാമ്പ്യൻമാരായ മോഹൻ ബഗാൻ ഇതോടെ സെമിയിലേക്ക് മുന്നേറി.