ചികിത്സയ്ക്കെത്തിയ യുവതിയോട് മോശം പെരുമാറ്റം; തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ
Saturday, April 26, 2025 6:07 PM IST
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗിയോട് മോശമായി പെരുമാറിയ ജീവനക്കാരന് സസ്പെൻഷൻ. ആശുപത്രിയിലെ ഗ്രേഡ്-2 ജീവനക്കാരൻ ദിൽകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.
അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. ഓർത്തോപീഡിക്സ് വിഭാഗത്തിൽ ചികിത്സയിലുള്ള യുവതിയോട് വെള്ളിയാഴ്ച വൈകുന്നേരമാണ് അപമര്യാദയായി പെരുമാറിയത്.
യുവതി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനോട് പരാതി പറയുകയും പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ചെയ്തതോടെയാണ് അടിയന്തര നടപടിയുണ്ടായത്. ഇയാൾ രോഗിയോട് അപമര്യാദയായി പെരുമാറിയെന്ന റിപ്പോർട്ട് ലഭിച്ചതിൽ പ്രകാരമാണ് പ്രാഥമിക നടപടിയെന്ന നിലയിൽ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ ബി .എസ് സുനിൽകുമാർ അറിയിച്ചു.