വത്തിക്കാൻ സിറ്റി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ സംസ്കാര ചടങ്ങുകൾ അവസാനഘട്ടത്തിലേക്ക്. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷകൾ പൂർത്തിയായി. മാർപാപ്പയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചു.

ക​ർ​ദി​നാ​ൾ തി​രു​സം​ഘ​ത്തി​ന്‍റെ ത​ല​വ​ൻ ക​ർ​ദി​നാ​ൾ ജൊ​വാ​ന്നി ബാ​ത്തി​സ്ത റെ​യാ​ണ് ശു​ശ്രൂ​ഷ​ക​ള്‍​ക്ക് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചത്.മി​ഷ​ണ​റി തീ​ക്ഷ്ണ​ത​യോ​ടെ മാ​ര്‍​പാ​പ്പ സ​ഭ​യെ ന​യി​ച്ചെ​ന്ന് വ​ച​ന​സ​ന്ദേശ​ത്തി​ല്‍ ക​ര്‍​ദി​നാ​ള്‍ അ​നു​സ്മ​രി​ച്ചു. ക​രു​ണ​യാ​ണ് സു​വി​ശേ​ഷ​ത്തി​ന്‍റെ ഹൃ​ദ​യ​മെ​ന്ന് പാ​പ്പ പ​ഠി​പ്പി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദി​വ്യ​ബ​ലി​ക്ക് ശേ​ഷ​മു​ള്ള ശ​വ​സം​സ്‌​കാ​ര ശു​ശ്രൂ​ഷ​യു​ടെ പ്രാ​ര്‍​ഥ​ന​ക​ള്‍ തു​ട​ങ്ങി. ക​ത്തോ​ലി​ക്കാ​സ​ഭ​യി​ലെ 23 വ്യ​ക്തി​ഗ​ത സ​ഭ​ക​ളു​ടെ​യും ത​ല​വ​ന്മാ​രാ​ണ് പ്രാ​ര്‍​ഥ​ന​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. കേ​ര​ള​ത്തി​ൽ​നി​ന്ന് സീ​റോ മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ, സീ​റോ മ​ല​ങ്ക​ര സ​ഭ​യു​ടെ അ​ധ്യ​ക്ഷ​ൻ ക​ർ​ദി​നാ​ൾ ബ​സേ​ലി​യോ​സ് മാ​ർ ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ എ​ന്നി​വ​രും ശു​ശ്രൂ​ഷ​യി​ൽ പ​ങ്കെ​ടു​ത്തു.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്, യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ സെ​ല​ൻ​സ്കി, രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു തു​ട​ങ്ങി 130 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ലോ​ക​നേ​താ​ക്ക​ൾ വ​ത്തി​ക്കാ​നി​ലെ​ത്തി​യി​ട്ടു​ണ്ട്. മാ​ർ​പാ​പ്പ​യ്ക്ക് വി​ട​ചൊ​ല്ലാ​ൻ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളും വ​ത്തി​ക്കാ​നി​ലെ​ത്തി.