അനന്ത്നാഗിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
Saturday, April 26, 2025 3:28 PM IST
ശ്രീനഗർ: ജമ്മുകാഷ്മീരിലെ അനന്ത്നാഗിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുപ്വാരയിൽ ഭീകരരുടെ ഒളിത്താവളം സൈന്യം തകർത്തു.
അഞ്ച് എകെ 47 തോക്കുകൾ ഉൾപ്പടെയുള്ള ആയുധശേഖരം കണ്ടെത്തി. മേഖലയിൽ തിരച്ചിൽ തുടരുകയാണ്.