വത്തിക്കാനില്‍ ട്രംപും സെലന്‍സ്കിയും കൂടിക്കാഴ്ച നടത്തി; ചര്‍ച്ച ഫലപ്രദമെന്ന് വൈറ്റ്ഹൗസ്
Saturday, April 26, 2025 3:11 PM IST
വത്തിക്കാനില്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുക്രെയ്ന് പ്രസിഡന്റ് വ്ലാഡിമിര്‍ സെലന്‍സ്കിയും കൂടിക്കാഴ്ച നടത്തി. വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ഇരുവരും ശുശൂഷകള്‍ക്ക് ആരംഭിക്കുന്നതിന് മുമ്പാണ് കൂടിക്കാഴ്ച നടത്തിയത്.
സെലന്‍സ്കിയുടെ വക്താവാണ് കൂടിക്കാഴ്ചയുടെ വിവരം അറിയിച്ചത്. ഇക്കാര്യം വൈറ്റ്ഹൗസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ചര്‍ച്ച ഫലപ്രദമായിരുന്നെന്നും വൈറ്റ്ഹൗസ് അറിയിച്ചു.
സംസ്കാര ശുശ്രൂഷകള്‍ക്ക് ശേഷം ഇരുവരും വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് വിവരം. ഫെബ്രുവരിയില്‍ വൈറ്റ് ഹൗസിന്റെ ഓവല്‍ ഓഫീസില്‍വച്ച് ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിന് ശേഷം ഇതാദ്യമായാണ് ഇവര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്.
ഓവല്‍ ഓഫീസില്‍ മാധ്യമപ്രവർത്തകരുടെ മുന്നിൽവച്ചായിരുന്നു ഇരുവരും തമ്മിലുള്ള വാക്കുതർക്കം. റഷ്യ- യുക്രൈൻ യുദ്ധത്തിൽ എന്ത് തരം നയമാണ് അമേരിക്കയുടേത് എന്നതിനെ ചൊല്ലിയാണ് തർക്കം ഉണ്ടായത്.