തൃ​ശൂ​ര്‍: ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ഭ സു​രേ​ന്ദ്ര​ന്‍റെ വീ​ടി​ന് മു​ന്നി​ലെ പൊ​ട്ടി​ത്തെ​റി​യി​ൽ ദു​രൂ​ഹ​ത​യി​ല്ല. പൊ​ട്ടി​യ​ത് പ​ട​ക്ക​മാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

പ്ര​ദേ​ശ​വാ​സി​ക​ളാ​യ മൂ​ന്നു യു​വാ​ക്ക​ളാ​ണ് ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ വീ​ടി​ന് മു​മ്പി​ൽ പ​ട​ക്കം പൊ​ട്ടി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി. ഈ​സ്റ്റ​റി​ന് വാ​ങ്ങി​യ പ​ട​ക്ക​മാ​ണ് പൊ​ട്ടി​ച്ച​തെ​ന്നാ​ണ് യു​വാ​ക്ക​ൾ പോ​ലീ​സി​നോ​ട് വി​ശ​ദീ​ക​രി​ച്ച​ത്.

പൊ​ട്ടി​ത്തെ​റി ശ​ബ്ദം കേ​ട്ട ശേ​ഷം പോ​ലീ​സ് വ​ന്ന​തോ​ടെ യു​വാ​ക്ക​ൾ പേ​ടി​ച്ച് മി​ണ്ടാ​തി​രു​ന്നു. സ്വ​ന്തം വീ​ടി​ന് മു​ന്നി​ലാ​ണ് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം പ​ട​ക്കം പൊ​ട്ടി​ച്ചെ​ന്നാ​ണ് യു​വാ​വി​ന്‍റെ മൊ​ഴി. അ​ല​ക്ഷ്യ​മാ​യി പ​ട​ക്കം പൊ​ട്ടി​ച്ച​തി​ന് മാ​ത്രം കേ​സെ​ടു​ത്ത് യു​വാ​ക്ക​ളെ വി​ട്ട​യ​ക്കും.