യുപിയിൽ പടക്കനിർമാണശാലയിൽ സ്ഫോടനം; മൂന്നുതൊഴിലാളികൾ മരിച്ചു
Saturday, April 26, 2025 2:20 PM IST
ലക്നോ: ഉത്തർപ്രദേശിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനമുണ്ടായി മൂന്ന് തൊഴിലാളികൾ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. സഹരൺപുരിലെ ഖേദി ഗ്രാമത്തിലാണ് സംഭവം.
സ്ഫോടനത്തിന്റെ ശബ്ദം രണ്ട് കിലോമീറ്റർ ചുറ്റളവിൽ പ്രതിധ്വനിച്ചു. പുലർച്ചെ 4:30 ഓടെയാണ് സംഭവം നടന്നതെന്നും സംഭവ സമയത്ത് നിരവധി തൊഴിലാളികൾ അവിടെയുണ്ടായിരുന്നുവെന്നും സഹാറൻപൂർ ജില്ലാ മജിസ്ട്രേറ്റ് മനീഷ് ബൻസാൽ മാധ്യമപ്രവർത്തകരെ അറിയിച്ചു.
സംഭവം നടന്നതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും അഗ്നിശമന സേനയും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിരുന്നു. ഫാക്ടറിയിലെ മൂന്ന് ഓപ്പറേറ്റർമാരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല.