തി​രു​വ​ന​ന്ത​പു​രം: കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ ന​വീ​ക​ര​ണ​ത്തി​നാ​യു​ള്ള ലോ​ക​ബാ​ങ്ക് സ​ഹാ​യം വ​ക​മാ​റ്റി സം​സ്ഥാ​ന സ​ർ​ക്കാ​ർ. ട്ര​ഷ​റി​യി​ലെ​ത്തി​യ 140 കോ​ടി രൂ​പ​യാ​ണ് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ പേ​രി​ൽ സ​ർ​ക്കാ​ർ വ​ക​മാ​റ്റി​യ​ത്.

കേ​ര പ​ദ്ധ​തി​ക്ക് അ​നു​വ​ദി​ച്ച പ​ണ​മാ​ണ് സാ​ന്പ​ത്തി​ക വ​ര്‍​ഷാ​വ​സാ​ന​ത്തെ ചെ​ല​വു​ക​ള്‍​ക്കാ​യി മാ​റ്റി​യ​ത്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം ചെ​റു​ക്കാ​നും മൂ​ല്യ​വ​ർ​ധി​ത കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളും ചെ​റു​കി​ട സ്വ​കാ​ര്യ സം​രം​ഭ​ങ്ങ​ളും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്ന പ​ദ്ധ​തി​യാ​ണ് കേ​ര​ള ക്ലൈ​മ​റ്റ് റെ​സി​ലി​യ​ന്‍റ് അ​ഗ്രി വാ​ല്യൂ ചെ​യി​ൻ മോ​ഡേ​നൈ​സേ​ഷ​ൻ പ്രൊ​ജ​ക്റ്റ്(​കേ​ര).

2366 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യി​ൽ ‌‌1656 കോ​ടി ലോ​ക ബാ​ങ്ക് സ​ഹാ​യ​വും 710 കോ​ടി സം​സ്ഥാ​ന വി​ഹി​ത​വു​മാ​ണ്. ഇ​തി​ന്‍റെ ആ​ദ്യ ഗ​ഡു​വാ​യ 139.66 കോ​ടി കേ​ന്ദ്രം കൈ​മാ​റി​യ​ത് മാ​ര്‍​ച്ച് 17നാ​ണ്.

അ​നു​വ​ദി​ച്ച് ഒ​രാ​ഴ്ച​യ്ക്ക​കം പ​ണം പ​ദ്ധ​തി​യു​ടെ അ​ക്കൗ​ണ്ടി​ലേ​യ്ക്ക് മാ​റ്റ​ണ​മെ​ന്നാ​ണ് ക​രാ​ര്‍ വ്യ​വ​സ്ഥ. എ​ന്നാ​ൽ അ​ഞ്ചാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും പ​ണം കേ​ര പ​ദ്ധ​തി​യു​ടെ അ​ക്കൗ​ണ്ടി​ലേ​യ്ക്ക് മാ​റ്റി​യി​ട്ടി​ല്ല.

ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്കാ​ൻ മേ​യ് അ​ഞ്ചി​ന് ലോ​ക​ബാ​ങ്ക് സം​ഘം കേ​ര​ള​ത്തി​ലെ​ത്തും. അ​ടു​ത്ത മാ​സം അ​ഞ്ചി​ന് കേ​ര​ള​ത്തി​ലെ​ത്തു​ന്ന ലോ​ക ബാ​ങ്ക് സം​ഘം സം​ഘം ക​രാ​ർ വ്യ​വ​സ്ഥ​ക​ളു​ടെ ലം​ഘ​നം ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​മെ​ന്നാ​ണ് വി​വ​രം.