അബുദാബിയിൽ കെട്ടിടത്തിൽ നിന്നുവീണ് മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം
Saturday, April 26, 2025 11:59 AM IST
അബുദാബി: കെട്ടിടത്തിൽ നിന്നുവീണ് മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം. എറണാകുളം തോട്ടറ സ്വദേശി ബിനോയ് തോമസിന്റെയും എൽസി ബിനോയുടെയും മകൻ അലക്സ് ബിനോയ്(17) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. അബുദാബി ഇന്ത്യൻ സ്കൂളിലെ വിദ്യാർഥിയാണ്. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയായിരുന്നു.
ടൂറിസ്റ്റ് ക്ലബ് ഏരിയയിലെ താമസ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ് താഴെ വീണത്. വാച്ച്മാൻ വിളിച്ചുപറയുമ്പോഴാണ് ബിനോയ് വിവരം അറിയുന്നത്.
ഗുരുതരമായി പരിക്കേറ്റ അലക്സിനെ അബുദാബി ശൈഖ് ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അലക്സിന്റെ മാതാപിതാക്കൾ ദീർഘകാലമായി യുഎഇ പ്രവാസികളാണ്.
എൽസി ബിനോയ് അബുദാബിയിലെ ആശുപത്രിയിൽ നഴ്സാണ്. സഹോദരങ്ങൾ: ഡോ.രാഹുൽ ബിനോയ്, രോഹിത് ബിനോയ് (പോളണ്ട്).