ഒന്നുകിൽ വെള്ളം തരണം, അല്ലെങ്കിൽ നിങ്ങളുടെ രക്തം ഒഴുക്കും; ഭീഷണിയുമായി ബിലാവൽ ഭൂട്ടോ
Saturday, April 26, 2025 11:10 AM IST
ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യക്ക് ഭീഷണിയുമായി പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ.
സിന്ധു നദി പാക്കിസ്ഥാന്റേതാണ്. ഒന്നുകിൽ തങ്ങൾക്ക് വെള്ളം തരണം, അല്ലെങ്കിൽ നിങ്ങളുടെ രക്തം ഒഴുക്കുമെന്നാണ് ബിലാവൽ ഭൂട്ടോയുടെ ഭീഷണി.
ആഭ്യന്തര സുരക്ഷാ വീഴ്ച മറയ്ക്കാൻ ഇന്ത്യ പാക്കിസ്ഥാനെതിരെ വ്യാജ ആരോപണം ഉന്നയിക്കുകയാണെന്നും ബിലാവൽ കുറ്റപ്പെടുത്തി.
അതേസമയം, ജമ്മുകാഷ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് സംബന്ധിച്ച് ഇന്റലിജന്‍സിന് നിര്‍ണായക വിവരം ലഭിച്ചതായി ഇന്ത്യ ലോകരാജ്യങ്ങളെ അറിയിച്ചു.
ഇതിനെ സാധൂകരിക്കുന്ന ദൃക്സാക്ഷികളില്‍ നിന്നുള്ള മൊഴികളും ടെക്നികല്‍ തെളിവുകളും ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ടെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി 13 ലോകനേതാക്കളുമായുള്ള ഫോണ്‍ സംഭാഷണത്തിലും 30 അംബാസിഡര്‍മാരുമായുള്ള മീറ്റിംഗിലും ഈ വിവരങ്ങള്‍ അറിയിച്ചതായി ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.