സൂപ്പര്‍ കപ്പ്; ക്വാര്‍ട്ടര്‍ പോരാട്ടം ഇന്ന്
Saturday, April 26, 2025 6:28 AM IST
ഭുവനേശ്വര്‍: സൂപ്പര്‍ കപ്പ് ക്വാര്‍ട്ടര്‍ പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും. വൈകുന്നേരം 4.30നു ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വമ്പന്മാരായ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍.
ഇന്നു നടക്കുന്ന രണ്ടാം ക്വാര്‍ട്ടറില്‍ എഫ്സി ഗോവയും പഞ്ചാബ് എഫ്സിയും ഏറ്റുമുട്ടും. രാത്രി എട്ടിനാണ് കിക്കോഫ്. ഐഎസ്എല്‍ ലീഗ് വിന്നേഴ്സ് ഷീല്‍ഡും ചാമ്പ്യന്‍സ് കപ്പും സ്വന്തമാക്കിയ ഒന്നാംനിര സംഘവുമായല്ല മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സ് സൂപ്പര്‍ കപ്പിന് എത്തുന്നത്.
നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാള്‍ ക്ലബ്ബിനെ പ്രീക്വാര്‍ട്ടറില്‍ 2-0നു കീഴടക്കിയാണ് ബ്ലാസ്റ്റേഴ്സ് ക്വാര്‍ട്ടറില്‍ എത്തിയത്.