ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ലും ബി​ജെ​പി​ക്ക് നേ​ട്ടം. ബി​ജെ​പി​യു​ടെ രാ​ജ ഇ​ഖ്ബാ​ൽ സിം​ഗ് ഡൽഹിയുടെ പു​തി​യ മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​തോ​ടെ ഡ​ൽ​ഹി കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​വും ബി​ജെ​പി​ക്കാ​യി.

കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി മ​ൻ​ദീ​പ് സിംഗ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ഖ്ബാ​ൽ സിം​ഗ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. എ​എ​പി തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്‌​ക​രി​ക്കു​ക​യും കോ​ൺ​ഗ്ര​സ് നാ​മ​മാ​ത്ര​മാ​യ സാ​ന്നി​ധ്യ​ത്തി​ലേ​ക്ക് ചു​രു​ങ്ങു​ക​യും ചെ​യ്ത​ത​ത് ബി​ജെ​പി​ക്ക് വ​ൻ നേ​ട്ട​മാ​യി.

250 സീ​റ്റു​ക​ളു​ള്ള ഡൽഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ൽ ബി​ജെ​പി​ക്ക് ഇ​പ്പോ​ൾ 117 കൗ​ൺ​സി​ല​ർ​മാ​രു​ണ്ട്. 2022-ൽ ​ഇ​ത് 104 ആ​യി​രു​ന്നു. അ​തേ​സ​മ​യം ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ എ​ണ്ണം 134 ൽ ​നി​ന്ന് 113 ആ​യി കു​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ന് എ​ട്ട് സീ​റ്റുകൾ നേടാൻ കഴിഞ്ഞു.