പത്തനംതിട്ടയിൽ മുൻ ബിഎസ്എഫ് ജവാനെ ഹോം നഴ്സ് ക്രൂരമായി മർദിച്ചു
Friday, April 25, 2025 5:50 PM IST
പത്തനംതിട്ട: മുൻ ബിസ്എഫ് ജവാനെ ഹോംനഴ്സ് മർദിച്ചതായി പരാതി. 59 കാരനായ വി. ശശിധരപ്പിള്ളയാണ് ക്രൂരമര്‍ദനത്തിനിരയായത്. മര്‍ദനമേറ്റ ശശിധരൻ പിള്ളയെ ഗുരുതരാവസ്ഥയിൽ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ട തറിയിലാണ് സംഭവം.
സംഭവത്തിൽ വിഷ്ണു എന്ന ഹോം നേഴ്സിനെതിരെ കൊടുമൺ പോലീസിൽ പരാതി നൽകി.വീണു പരിക്കേറ്റു എന്നാണ് ഇയാൾ ബന്ധുക്കളെ ആദ്യം അറിയിച്ചത്. സിസിടിവി പരിശോധിച്ചപ്പോൾ ക്രൂരമർദനത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചെന്ന് ബന്ധുക്കൾ വ്യക്തമാക്കി. തുടര്‍ന്നാണ് പൊലീസിൽ പരാതി നൽകിയത്
നഗ്നനാക്കി നിലത്തുകൂടി വലിച്ചിഴക്കുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നു. വീട്ടിലെ സിസിടിവിയിലാണ് ക്രൂരമര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. അഞ്ചുവര്‍ഷമായി അൽഷിമേഴ്സ് രോഗ ബാധിതനാണ് ശശിധരൻ പിള്ള. പുതുതായി എത്തിയ ഹോം നഴ്സ് ആണ് ഉപദ്രവിച്ചത്.
രോഗബാധിതനായ ശശിധരൻപിള്ളയെ നോക്കുന്നതിനായാണ് ഹോം നഴ്സിനെ വച്ചത്. അടൂരിലുള്ള ഏജന്‍സി വഴിയാണ് ഹോം നഴ്സിനെ വച്ചത്. ബന്ധുക്കള്‍ തിരുവനന്തപുരം പാറശാലയിലാണ്
താമസം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.