തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും ന​ഗ​ര​സ​ഭ​ക​ൾ​ക്കു​മാ​യി 1396 കോ​ടി രൂ​പ​കൂ​ടി അ​നു​വ​ദി​ച്ച​താ​യി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു. ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ മെ​യി​ന്‍റ​ന​ൻ​സ്‌ ഗ്രാ​ന്‍റ് ഒ​ന്നാം ഗ​ഡു​വാ​ണ്‌ അ​നു​വ​ദി​ച്ച​ത്‌.

ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക്‌ 878 കോ​ടി രൂ​പ ല​ഭി​ക്കും. ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക്‌ 76 കോ​ടി, ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക്‌ 165 കോ​ടി, മു​ൻ​സി​പ്പാ​ലി​റ്റി​ക​ൾ​ക്ക്‌ 194 കോ​ടി, കോ​ർ​പ​റേ​ഷ​നു​ക​ൾ​ക്ക്‌ 83 കോ​ടി രൂ​പ​യും ല​ഭി​ക്കും. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ചു​മ​ത​ല​യി​ലു​ള്ള റോ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​സ്‌​തി​ക​ളു​ടെ പ​രി​പാ​ല​ന​ത്തി​നു​കൂ​ടി തു​ക വി​നി​യോ​ഗി​ക്കാം.

ഈ ​മാ​സം ആ​ദ്യം 2228 കോ​ടി രു​പ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​യി അ​നു​വ​ദി​ച്ചി​രു​ന്നു. വി​ക​സ​ന ഫ​ണ്ടി​ന്‍റെ ഒ​ന്നാം ഗ​ഡു​വാ​യി 2150 കോ​ടി രൂ​പ​യും, ഉ​പാ​ധി​ര​ഹി​ത ഫ​ണ്ടാ​യി 78 കോ​ടി രൂ​പ​യു​മാ​ണ്‌ അ​നു​വ​ദി​ച്ച​ത്‌.