പാക് വ്യോമപാത അടച്ചു; സാന്‍ഫ്രാന്‍സിസ്കോയില്‍നിന്നുള്ള എയര്‍ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു
Friday, April 25, 2025 11:38 AM IST
ന്യൂഡല്‍ഹി: സാന്‍ഫ്രാന്‍സിസ്കോയില്‍നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു. ഡെന്മാര്ക്കിലേക്കാണ് വിമാനം വഴിതിരിച്ചുവിട്ടത്.
പാക് വ്യോമപാത അടച്ച പശ്ചാത്തലത്തിലാണ് നടപടി.18 മലയാളികള്‍ അടക്കമുള്ളവരാണ് വിമാനത്തില്‍ ഉള്ളത്. യാത്രയ്ക്ക് കൂടുതല്‍ സമയം എടുക്കുന്നതിനാല്‍ വിമാനം എപ്പോള്‍ മുംബൈയില്‍ എത്തുമെന്ന് വ്യക്തമല്ല.
ഇന്ധനം അടക്കം നിറച്ച ശേഷമാണ് വിമാനം ഡെന്മാര്ക്കില്നിന്ന് യാത്ര പുറപ്പെടുക. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബുധനാഴ്ച കടുത്ത നടപടികളാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് പാക് വ്യോമമേഖല അടയ്ക്കുമെന്ന് അടക്കമുള്ള പ്രഖ്യാപനങ്ങളുമായി പാക്കിസ്ഥാനും രംഗത്തുവന്നത്.