നിയന്ത്രണരേഖയിൽ പാക് വെടിവയ്പ്പ്; ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം
Friday, April 25, 2025 10:20 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയിൽ പാക് വെടിവയ്പ്പ്. നിയന്ത്രണ രേഖയിലും ഇന്ത്യൻ പോസ്റ്റുകളിലും പാകിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തി.
പാക് പ്രകോപനത്തിന് ഉടൻ തന്നെ തിരിച്ചടി നൽകിയതായി ഇന്ത്യൻ സൈന്യം അറിയിച്ചു. വെടിവയ്പ്പില്‍ ആർക്കും പരിക്കില്ല. വ്യാഴാഴ്ച രാത്രി മുതലാണ് പാക് വെടിവയ്പ്പുണ്ടായത്.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികൾ തുടരുന്നതിനിടെയാണ് പാക് പ്രകോപനം. പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു.