ഐപിഎൽ: ചെന്നൈ സൂപ്പർകിംഗ്സ് ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും
Friday, April 25, 2025 7:22 AM IST
ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർകിംഗ്സ് ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം.
പോയിന്റ് ടേബിളിൽ അവസാന സ്ഥാനങ്ങളിൽ നിൽക്കുന്ന ഇരുടീമിനും വിജയം അനിവാര്യമാണ്. എട്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുള്ള സൺറൈസേഴ്സ് ഒമ്പതാം സ്ഥാനത്താണ്.
നാല് പോയിന്റ് തന്നെയാണ് ചെന്നൈ സൂപ്പർ കിംഗ്സിനുമുള്ളത്. എന്നാൽ റൺനിരക്കിൽ പിന്നിലായതിനാൽ പത്താം സ്ഥാനത്താണ് സിഎസ്കെ ഉള്ളത്.