തി​രു​വ​ന​ന്ത​പു​രം: വെ​ട്ടൂ​ർ കു​മാ​രു​വി​ളാ​കം ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​പ്പൊ​ളി​ച്ച്‌ പ​ണം ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ.

താ​ഴെ​വെ​ട്ടൂ​ർ അ​ക്ക​ര​വി​ള സ്വ​ദേ​ശി​ക​ളാ​യ ഷി​ഹാ​ബ്(18), അ​സീം(19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു മോ​ഷ​ണം.

ക്ഷേ​ത്ര​ത്തി​ലെ സ്റ്റോ​ർ റൂം ​കു​ത്തി​ത്തു​റ​ന്ന് പ​ണം ക​വ​ർ​ന്ന​താ​യും കാ​ണി​ക്ക​വ​ഞ്ചി​ക​ൾ മോ​ഷ്ടി​ച്ച​താ​യും ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. 21,000 രൂ​പ​യാ​യി​രു​ന്നു മോ​ഷ​ണം പോ​യ​ത്.

ഇം​എം​ഐ അ​ട​യ്ക്കാ​ൻ പ​ണ​മി​ല്ലാ​താ​യ​തോ​ടെ​യാ​ണ് മോ​ഷ​ണ​ത്തി​ന് ശ്ര​മി​ച്ച​തെ​ന്നാ​ണ് ഇ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.