ഫോർട്ട് കൊച്ചിയിൽ നിർത്തിയിട്ട കാറിനുള്ളിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി
Friday, April 25, 2025 1:20 AM IST
കൊച്ചി: കാറിനുള്ളിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. എറണാകുളം ഫോർട്ട് കൊച്ചിയിൽ ആണ് സംഭവം.
പ്രദേശത്ത് സ്ഥിരം അലഞ്ഞു തിരിഞ്ഞു നടക്കുന്നയാളെയാണ് മരിച്ച നിലയിൽ കണ്ടതെന്നാണ് വിവരം. മൃതശരീരത്തിന് മൂന്ന് ദിവസത്തിൽ കൂടുതൽ പഴക്കമുണ്ടെന്നാണ് നിഗമനം.
ഫോർട്ട് കൊച്ചി സ്വദേശിയായ റോബർട്ട് എന്നയാളുടെ കാറിലാണ് മൃതശരീരം കണ്ടെത്തിയത്. ഈസ്റ്റർ ദിനത്തിൽ റോഡരികിൽ നിർത്തിയിട്ട കാർ ഇയാൾ പിന്നീട് എടുത്തിരുന്നില്ല.
കാറിൽനിന്ന് ദുർഗന്ധം ഉയർന്നതോടെ പരിശോധിച്ചപ്പോളാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.