കലിംഗ സൂപ്പർ കപ്പ്: നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ക്വാർട്ടറിൽ
Friday, April 25, 2025 12:24 AM IST
ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പ് ഫുട്ബോളിൽ ക്വാർട്ടറിൽ കടന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ആദ്യ റൗണ്ട് മത്സരത്തിൽ മുഹമ്മദൻ എസ്സിയെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് തകർത്താണ് നോർത്ത് ഈസ്റ്റ് ക്വാർട്ടറിലെത്തിയത്.
നോർത്ത് ഈസ്റ്റിന് വേണ്ടി അലാദിൻ അജാറി ഹാട്രിക്ക് നേടി. മത്സരത്തിന്റെ 18, 56, 90+2 എന്നീ മിനിറ്റുകളിലാണ് താരം ഗോളുകൾ നേടിയത്. എം.എസ്. ജിതിൻ, നെസ്റ്റർ അൽബെയ്ച്ച് . ഗുല്ലർമോ ഫെർണാണ്ടസ് എന്നിവരാണ് നോർത്ത് ഈസ്റ്റിന്റെ മറ്റ് ഗോൾ സ്കോറർമാർ. ജിതിൻ മൂന്നാം മിനിറ്റിലും അൽബെയ്ച്ച് 42-ാം മിനിറ്റിലും ഗുല്ലർമോ 66ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
ക്വാർട്ടർ ഫൈനലിൽ ജംഷഡ്പുർ എഫ്സിയാണ് നോർത്ത് ഈസ്റ്റിന്റെ എതിരാളികൾ.