ന്യൂജേഴ്സിയിൽ കാട്ടുതീ; 3000 പേരെ ഒഴിപ്പിച്ചു
Thursday, April 24, 2025 12:51 PM IST
ന്യൂജേഴ്സി: ന്യൂ ജേഴ്സിയിൽ കാട്ടുതീയെ തുടർന്നു വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. 3,000 പേരെയാണ് നിലവിൽ വീടുകളിൽ നിന്ന് ഒഴിപ്പിച്ചത്. ഓഷ്യൻ കൗണ്ടിയിൽ ചൊവ്വാഴ്ച ആരംഭിച്ച കാട്ടു തീ ഇപ്പോഴും തുടരുകയാണ്.
8,500 ഏക്കറിലാണ് നിലവിൽ കാട്ടുതീ പടർന്ന് പിടിച്ചിരിക്കുന്നത്. കാട്ടു തീയെ തുടർന്നു ഗാർഡൻ സ്റ്റേറ്റ് ഹൈവേ അടച്ചു. കാട്ടുതീ 50 ശതമാനം നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടുണ്ട് എന്നാണ് ഫോറസ്റ്റ് ഫയർ സർവീസ് ഉദ്യോഗസ്ഥർ പറയുന്നത്.
അതേസമയം കാട്ടുതീയുടെ പശ്ചാത്തലത്തിൽ 25,000ത്തോളം ആളുകളാണ് വൈദ്യുതിയില്ലാതെ കഴിയുന്നത്. നിലവിൽ കാട്ടുതീയിൽ ആർക്കും പരിക്കുകൾ ഇല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.