വിമാനത്തിൽ കാബിൻ ക്രൂ അംഗത്തിന് നേരെ ലൈംഗീകാതിക്രമം; ഇന്ത്യക്കാരനായ 20കാരൻ അറസ്റ്റിൽ
Thursday, April 24, 2025 7:49 AM IST
സിംഗപ്പൂർ: വിമാനത്തിലെ വനിതാ ക്യാബിൻ ക്രൂ അംഗത്തിന് നേരെ ലൈംഗീകാതിക്രമം നടത്തിയ ഇന്ത്യക്കാരനെതിരെ കേസ്. രജത്(20) എന്നയാൾക്കെതിരെയാണ് നടപടി.
ഫെബ്രുവരി 28ന് ഓസ്ട്രേലിയയിൽ നിന്നും സിംഗപ്പൂരിലേക്ക് പുറപ്പെട്ട സിംഗപ്പൂർ എയർലൈൻസ് വിമാനത്തിലായിരുന്നു സംഭവം.
28കാരിയായ ജീവനക്കാരിയെ കടന്നുപിടിച്ച രതജ്, ബലംപ്രയോഗിച്ച് യുവതിയുമായി ശുചിമുറിയിലേക്ക് കയറുകയായിരുന്നു. സംഭവം കണ്ട മറ്റൊരു ജീവനക്കാരി ബഹളമുണ്ടാക്കുകയും യുവതിയെ ശുചിമുറിയിൽ നിന്നും പുറത്തെത്തിക്കുകയും ചെയ്തു.
ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിമാനം ചാംഗി വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെ രജതിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റം തെളിയിക്കപ്പെട്ടാൽ, രജതിന് മൂന്ന് വർഷം തടവോ പിഴയോ ചൂരൽ അടിയോ ലഭിച്ചേക്കും. ഇയാളുടെ കേസ് മേയ് 14ന് വീണ്ടും പരിഗണിക്കും.